കോട്ടയം ജില്ല
കേരളത്തിലെ ഒരു ജില്ലകേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കോട്ടയം. കോട്ടയം നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. മൂന്ന് 'എൽ'(L) കളുടെ പേരിൽ പ്രസിദ്ധമാണ് കോട്ടയം. ലാൻഡ് ഓഫ് ലെറ്റേഴ്‌സ്, ലാറ്റക്‌സ്, ലേക്‌സ് എന്നാണ് കോട്ടയത്തെ വിശേഷിപ്പിക്കുന്നത്. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ് ഈ വിശേഷണത്തിനടിസ്ഥാനം. പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു. സാക്ഷരതയിൽ മുൻപന്തിയിലാണ് ഈ ജില്ല, 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 96.40% സാക്ഷരരാണ്. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളിൽ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്.
Read article